ഫത്തോഡ : ആറാം സീസൺ ഐഎസ്എൽ ചാമ്പ്യന്മാർ ആരെന്നു ഇന്നറിയാം. കലാശപ്പോരിനൊരുങ്ങി മുൻ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിയും – എടികെയും. ഗോവയിൽ വൈകിട്ട് 7.30നാണ് ഇരുടീമുകളും കപ്പിനായി ഏറ്റുമുട്ടുക. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും നേർക്ക് നേർ വരുന്നത്. അതേസമയം കൊവിഡ് 19 ആശങ്ക നില നിൽക്കുന്നതിനാൽ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുന്നത്.
Neither team has lost a #HeroISLFinal but only one can maintain that record after tonight!
Will it be @ATKFC or @ChennaiyinFC?
#HeroISL #LetsFootball pic.twitter.com/evyisg7SPb— Indian Super League (@IndSuperLeague) March 14, 2020
?: Today
?: 7:30 PM#HeroISL #LetsFootball #TrueLove pic.twitter.com/G1I5bkCiyh— Indian Super League (@IndSuperLeague) March 14, 2020
Nothing more. Nothing less.
It’s #AattamR3load3d ? ?#HeroISLFinal #AattamReloaded pic.twitter.com/1RmFNNzYF3— Chennaiyin FC ?? (@ChennaiyinFC) March 14, 2020
മൂന്ന് തവണ ഐഎസ്എൽ കിരീടം നേടുന്ന ആദ്യ ടീമാവുകയാണ് ചെന്നൈയുടെയും എടികെയുടെയും ലക്ഷ്യം. സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈയും എടികെയും ഓരോ മത്സരങ്ങളിലും വിജയിച്ചു. ചെന്നൈയില്‍ എടികെ 1-0ന് വിജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ 3-1ന്‍റെ തകര്‍പ്പന്‍ എവേ വിജയമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ 14 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എടികെ ആറും ചെന്നൈയിന്‍ നാലും മത്സരങ്ങള്‍ ജയിച്ചു.
Post Your Comments