ഗുവാഹത്തി : ഐഎസ്എൽ സീസണിലെ അവസാന ഗ്രൂപ്പ്ഘട്ട പ്പോരിൽ നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ് സി. രണ്ടു ഗോൾ വീതമാണ് ഇരുടീമുകളും സ്വന്തമാക്കിയത്. കളി തുടങ്ങി 17ആം മിനിറ്റിൽ മാസി സൈഗാനി നേടിയ ഗോളിലൂടെ ചെന്നൈ മുന്നിലെത്തി. ആദ്യ പകുതിയി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 43ആം മിനിറ്റിൽ മാർട്ടിൻ ചാവേസിന്റെ പെനാൽറ്റി ഗോളിലൂടെ ഒപ്പമെത്തി.
.@NEUtdFC were well on course to claim the 3⃣ points, but a late @ChennaiyinFC equaliser denied them!
Here's #NEUCFC in ?#HeroISL #LetsFootball pic.twitter.com/YhwZ8rj76f
— Indian Super League (@IndSuperLeague) February 25, 2020
ശേഷം രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ 71ആം മിനിറ്റിൽ വീണ്ടും മാർട്ടിൻ ചാവേസിന്റെ കാലുകളിൽ നിന്ന് തന്നെ ഗോൾ നേടി നോർത്ത് ഈസ്റ്റ് മുന്നിലെത്തി. മത്സരത്തിനൊടുവിൽ ജയം നോർത്ത് ഈസ്റ്റിനെന്നു ഉറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിൽ ചാങ്തെ നേടിയ ഗോളിലൂടെ ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളക്കുകയായിരുന്നു. കൂടാതെ 41ആം മിനിറ്റിൽതോയ് സിങ് പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി
A last-minute @lzchhangte7 strike brings the scoreline level, even though @ChennaiyinFC miss out on a third-place finish.#NEUCFC #HeroISL #LetsFootball pic.twitter.com/yml0LJtMiQ
— Indian Super League (@IndSuperLeague) February 25, 2020
ഈ ജയത്തോടെ ചെന്നൈ പ്ലേ ഓഫ് മത്സരങ്ങളിലേക്കു കടക്കും. 18മത്സരങ്ങളിൽ 29പോയിന്റുമായി നാലാം സ്ഥാനത്തു തുടരുന്നു. അവസാന മത്സരത്തിലെ ജയം നഷ്ടപെടുത്തിയെന്ന നിരാശയോടെയാണ് നോർത്ത് ഈ സീസണിൽ നിന്നും പുറത്തേക്ക് പോകുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും നാല് ഗോൾ വീതം നേടി. ഒഡീഷക്കായി മാനുൽ ഒൻവു(മൂന്ന് ഗോൾ),മാർട്ടിൻ എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി, ഓഗ്‌ബെച്ചേ എന്നിവർ ഗോളുകൾ നേടി. ഒഡീഷയുടെ നാരായൺ ദാസ് നേടിയ ഓൺ ഗോളും സമനില നേടാൻ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചു.
അവസാനപ്പോരാട്ടത്തിൽ ജയിക്കാനായില്ലെങ്കിലും സമനില പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പടിയിറങ്ങുന്നത്. പ്ലേ ഓഫ് നഷ്ടമായതു പോലെ അവസാന ജയം കൈവിട്ടതിന്റെ നിരാശയോടെയാണ് ഒഡീഷയും തങ്ങളുടെ ആദ്യ സീസണിൽ നിന്നും മടങ്ങുന്നത്. കൂടാതെ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനം സ്വന്തമാക്കാനും ടീമിന് കഴിഞ്ഞില്ല. 18മത്സരങ്ങളിൽ 25പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്തും,18മത്സരങ്ങളിൽ 19പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും തുടരുന്നു.
Post Your Comments