
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നടത്തിയ സാങ്കല്‍പ്പിക നോട്ട്ബുക്ക് സെലിബ്രേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിന്‍ഡീസ് ഇന്നിംഗ്സിലെ 16-ാം ഓവറില്‍ ബൗളര്‍ കെസറിക്ക് വില്യംസണിനെതിരെ ആയിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. മത്സരത്തിന് ശേഷം മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ആഘോഷത്തെക്കുറിച്ച് കൊഹ്ലിയോട് ചോദിക്കുകയുണ്ടായി.
Read also: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
രണ്ടു വര്‍ഷം മുൻപ് ജമൈക്കയില്വച്ച് തന്നെ പുറത്താക്കിയശേഷം സമാനമായ രീതിയില്‍ വില്യംസ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു. അതുകൊണ്ട് നോട്ട്ബുക്കില്‍ ചിലത് കുറിച്ചേക്കാമെന്ന് താനും കരുതി. അത്രേയുള്ളൂ എന്നായിരുന്നു കോഹ്ലി ഇതിന് മറുപടി നൽകിയത്. വില്യംസണിന്റെ 3.4 ഓവറില്‍ 60 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
Kohli’s reply to Kesrick Williams ?? pic.twitter.com/CU8BoFapgu
— Akash (@akspnd) December 6, 2019
Post Your Comments