Latest NewsKeralaNews

കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ നല്‍കും. പ്രബലമായ ജില്ലാ ബാങ്കുകള്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ ഇനി ഏതാനും നാളുകള്‍ കൂടി മതി. കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായ ബാങ്കായി കേരള ബാങ്ക് മാറും. എല്ലാഘട്ടത്തിലും നല്ലതിന്റെ കൂടെ നില്‍ക്കാന്‍ കേരളത്തിലെ സഹകാരികള്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: കേരള ബാങ്ക് ഔദ്യോഗികമായി രൂപീകൃതമായി

കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ളവര്‍ ബാങ്കിംഗ് ഇടപാട് നടത്തുന്നവരാണ്. ബാങ്കിംഗ് ഇടപാട് ജനകീയമാക്കിയത് സഹകരണമേഖലയും സഹകരണ ബാങ്കുകളുമാണ്. സഹകരണ ബാങ്കുകളുടെ കരുത്ത് നാടാകെ വ്യാപിച്ചുകിടക്കുന്ന സര്‍വീസ് സഹകരണ ബാങ്കുകളാണ്. വലിയ നിക്ഷേപം, വായ്പാ ഇടപാട്, കൃഷിക്കാരെ ഫലപ്രദമായി സഹായിക്കല്‍ ഒക്കെ ഈ മേഖലയുടെ മുഖമുദ്രയാണ്. ഈ കരുത്തുമായാണ് ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ശക്തമായി പ്രവര്‍ത്തിച്ചുവന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button