തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടി പൂര്‍ത്തിയാക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്കിന് ഇടക്കാല ഭരണ സമിതി നിലവില്‍ വരികയും ചെയ്തിട്ടുണ്ട്. ഏകീകൃത കോര്‍ബാങ്കിംഗ് സൗകര്യമുള്‍പ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടി കേരളബാങ്ക് ഉടൻ തന്നെ പ്രവർത്തനസജ്ജമാകും.
Read also: ‘കേരള ബാങ്ക്’ രൂപീകരണം; തടസങ്ങൾ നീങ്ങിയതായി കടകംപള്ളി സുരേന്ദ്രൻ
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.സി. മൊയ്തീന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.കെ.പ്രശാന്ത് എംഎല്‍എ, ശശി തരൂര്‍ എംപി, മേയര്‍ കെ.ശ്രീകുമാര്‍, വി.ജോയ് എംഎല്‍എ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments