കുവൈറ്റ് സിറ്റി : അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നഷ്ടമാകുന്നു , ജോലി നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. കുവൈറ്റിലാണ് ഈ നിയമം കര്‍ശനമാക്കുന്നത്. പൊതുമേഖലാ ജീവനക്കാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കാന്‍ തീരുമാനം. ഒരുവര്‍ഷത്തിനകം അത്തരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തീരുമാനമുണ്ട്. ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, നീതിന്യായം, ഔഖാഫ് മന്ത്രാലയങ്ങളിലാണു ആദ്യഘട്ടത്തില്‍ നിയമം കര്‍ശനമാക്കുന്നത്. തീരുമാനം അടുത്ത മാസം പ്രഖ്യാപിക്കും.
Read Also : കുവൈറ്റില്‍ ഈ വിസകള്‍ക്ക് നിയന്ത്രണം
ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതായിരിക്കണം എന്നാണ് വ്യവസ്ഥ. തൊഴിലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനു കൈക്കൊണ്ടതാണു തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ചിലരുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സംശയമാണു പുതിയ നീക്കത്തിനു കാരണം. സംശയാസ്പദമായ ചില സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുഴുവന്‍ ആളുകളുടെയും സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പുവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കുവൈറ്റിലെ പൊതുമേഖലയില്‍ ജോലി ലഭിക്കുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിര്‍ണയിച്ച യോഗ്യതയുമായി തുല്യപ്പെടുത്തണമെന്നു 5 വര്‍ഷം മുന്‍പാണു നിയമം വന്നത
Post Your Comments