ന്യൂഡല്‍ഹി : തന്നെ ഒരാള്‍ക്ക് പോലും തൊടാനാകില്ല , താന്‍ പരമശിവനാണ് , വെല്ലുവിളിയുമായി് വിവാദ സ്വാമി നിത്യാനന്ദ. ബലാത്സംഗകേസില്‍ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് രാജ്യത്ത് നിന്നു മുങ്ങിയ ആള്‍ദൈവം നിത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന വെല്ലുവിളിയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകുന്നത്. നവംബര്‍ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.
എന്റെ ആര്‍ജ്ജവം എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും അതിലൂടെ യാഥാര്‍ത്ഥവും സത്യവും വെളിവാകും. ഇപ്പോള്‍ എന്നെ തൊടാന്‍ പോലും ആര്‍ക്കും ആകില്ല. ഞാന്‍ പരമശിവനാണ്, മനസിലായോ? ഒരു വിഡ്ഢി കോടതിക്കും സത്യം വെളിപ്പെടുത്തുന്നതിന്റെ പേരില്‍ എന്നെ വിചാരണ ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ പരമശിവനാണ്’ – വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.
തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയില്‍ നിത്യാനന്ദ ഈ വീഡിയോ ഇന്ത്യയില്‍ നിന്നാണോ അല്ല പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം 41 വയസുള്ള നിത്യാനന്ദ സ്വന്തമായി ഹിന്ദുരാഷ്ട്രം കൈലാസ എന്ന പേരില്‍ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും വൈറലായത്. അതേ സമയം ഇന്ത്യ വിട്ടുപോയി പുതിയ രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കേന്ദ്രം റദ്ദാക്കുകയും ചെയ്തു
Post Your Comments