ഹൈദരാബാദ്: തെലുങ്കാന ബലാത്സംഗ പ്രതികളെ പൊലീസ് വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്ങ്.
എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചുതന്നെന്നും ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുതെന്നും ഹര്ഭജന് ട്വിറ്ററില്‍ കുറിച്ചു. സംഭവത്തിനു പിന്നാലെ പോലീസുകാരെ തോളിലേറ്റി ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് നടപടിയെ അനൂകൂലിച്ചും വിമര്‍ശിച്ചും വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയരുന്നതിനിടെയാണ് ഹര്‍ഭജന്റെ പ്രതികരണം.
Post Your Comments