ഹൈദരാബാദ് : രാജ്യത്ത് ഏറെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടയിലായിരുന്നു ആ നാല് പ്രതികള പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. യുവഡോക്ടറെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിലെ ആ സ്ഥലത്താണെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. . എന്‍എച്ച് 44-ലെ ഒരു ടോള്‍ പ്ലാസയ്ക്കു സമീപത്തുനിന്നാണ് ഡോക്ടറെ പ്രതികള്‍ തട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്‌കരിക്കുമ്പോള്‍ പൊലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമണം തടയാനും സ്വയംരക്ഷയ്ക്കു വേണ്ടിയാണ് വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികള്‍ക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപക പ്രതിഷേധം നടത്തിവരുമ്പോഴാണ് പ്രതികള്‍ വെടിയേറ്റു കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നത്.
തെരുവുനായകളെ പോലും ഭക്ഷണം നല്‍കി നോക്കിയിരുന്ന പെണ്‍കുഞ്ഞിനെയാണ് ക്രൂരന്‍മാര്‍ ഇല്ലാതെയാക്കിയത്’. പഠനവും വായനയുമായി കഴിഞ്ഞതിനിടയില്‍ ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് അവള്‍ ശ്രദ്ധിച്ചില്ല, അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു- ഹൈദരാബാദിലെ യുവഡോക്ടറുടെ അതിദാരുണമായ കൊലപാതകത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് അതിവൈകാരികമായാണ് ആ അമ്മ പ്രതികരിച്ചത്. ആ അമ്മയുടെ കണ്ണീര്‍ ചുറ്റുമുള്ളവര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിര്‍ഭയയെ പോലെ വര്‍ഷങ്ങളോളം നീതിക്കു വേണ്ടി അലയേണ്ടി വരരുതെന്നു നിര്‍ഭയയുടെ അമ്മയും പ്രതികരിച്ചിരുന്നു.
Post Your Comments