ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിയിൽ ആഹ്ലാദപ്രകടനം നടത്തി ജനം. പോലീസുകാരുടെ കൈകളിൽ രാഖി കെട്ടിയും മധുരവിതരണവും പുഷ്പവൃഷ്ടിയും നടത്തിയാണ് ജനങ്ങളുടെ സന്തോഷപ്രകടനം. സംഭവത്തിൽ സമ്മിശ്രപ്രതികരണമാണ് ഉയരുന്നത്. ഗൗതം ഗംഭീർ, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, ബാഡ്മിന്റൺ താരം സൈന നെഹ്വാൾ, ജയാ ബച്ചൻ, ബാബ രാംദേവ്, വൈഎസ്ആർ കോൺഗ്രസ് നേതാവ് രഘു രാമ കൃഷ്ണ രാജു തുടങ്ങിയവർ പോലീസ് നടപടിയെ അനുകൂലിച്ചു.
അതേസമയം ശശി തരൂർ എംപി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മേനക ഗാന്ധി തുടങ്ങിയവർ സംഭവത്തെ എതിർത്ത് സംസാരിക്കുകയുണ്ടായി. വെള്ളിയാഴ്ച പുലർച്ചെ ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മാനഭംഗക്കേസിലെ പ്രതികളായ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവർ കൊല്ലപ്പെട്ടത്.
Post Your Comments