Latest NewsIndia

ഹൈദരാബാദ്: നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ്: മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റു

കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്

തെലങ്കാന: ദിശ കൊലപാതക കേസ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്‌. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്‍ട ചെന്നകേശവലു (20) എന്നിവരാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ വെളളിയാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്.തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച്‌ ഓടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ കൊലയില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷണര്‍ മഹേഷ്‌ ഭഗവത് തലവനായി എട്ടംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.

തെലുങ്കാന ഏറ്റുമുട്ടല്‍ : ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത് നാല് ദിവസം നീട്ടി : തീരുമാനം തെലുങ്കാന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്

ഏറ്റുമുട്ടല്‍ സാഹചര്യം അന്വേഷിച്ച്‌ സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട്‌ നല്‍കും.ഇതില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്നുമായിരുന്നു സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞത്.നാല് പ്രതികളുടെയും മൃതദേഹങ്ങള്‍ മഹബൂബനഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button