UAELatest NewsNews

യുഎഇയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു

റാസല്‍ഖൈമ : കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു. റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്‍ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചത്  അപകടത്തിനു  കാരണമായെന്നാണ്  പ്രാഥമിക നിഗമനമെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലന്നും റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേൽക്കാതെ ഡ്രൈവര്‍ക്ക് കാറിൽ നിന്നും പുറത്തിറങ്ങയതിന് ശേഷമാണ് കാറിന് തീപിടിച്ചത്.

Also read : മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : അമ്മയ്ക്ക് ദാരുണാന്ത്യം

റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടൻ ട്രാഫിക് പട്രോള്‍, അഗ്നിശമനസേന, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമന സേന പ്രദേശത്തുനിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിച്ചു. കാറിന്റെ എഞ്ചിനില്‍ നിന്നാണ് തീപടര്‍ന്നതെന്നും ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മെഡിക്കല്‍ സംഘം ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button