ന്യൂഡല്‍ഹി: 106 ദിവസം തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കള്ളക്കേസുകളാണു തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും ചിദംബരം പറയുകയുണ്ടായി. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read also: തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് പി.ചിദംബരം
തിഹാര്‍ ജയിലിനു മുന്നില്‍ ചിദംബരത്തെ സ്വീകരിക്കാന്‍ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച ശേഷം വാഹനജാഥയോടെയാണു പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്.
Post Your Comments