ന്യൂഡല്‍ഹി: കസ്റ്റഡിയിലായി നൂറ് ദിവസമായിട്ടും ജാമ്യം നല്‍കാതെ തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. സുപ്രീംകോടതിയിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷയിലെ വാദത്തിനിടെ ചിദംബരത്തിന്റെ അഭിഭാഷകന്‍ കബില്‍ സിബലാണ് ജസ്റ്റിസ്‌മാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, ഹൃഷികേശ് റോസ് എന്നിവരുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.
Read also: വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടും ചിദംബരത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടന്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐയുടെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് ചോദ്യം ചെയ്‌തത്.
Post Your Comments