ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നാസ പുറത്തിവിട്ട ജെയിംസ് വെബ് ടെലസ്‌കോപ്പില്‍ നിന്നുള്ള ദൃശ്യം കേന്ദ്ര ധനമന്ത്രി പങ്കുവച്ചതിനെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
‘പണപ്പെരുപ്പം 7.01 ശതമാനവും തൊഴിലില്ലായ്മ 7.8 ശതമാനവുമായ ദിവസം ധനമന്ത്രി വ്യാഴത്തിന്റേയും പ്ലൂട്ടോയുടേയും യുറാനസിന്റേയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ല. തന്റേയും സാമ്പത്തിക ഉപദേഷ്ടാക്കളുടേയും കഴിവുകളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ സമ്പദ്വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. പുതിയൊരു സാമ്പത്തിക ജ്യോത്സ്യനെ ക്കൂടി ധനമന്ത്രി നിയമിക്കട്ടെ’- ചിദംബരം കുറിച്ചു.
Post Your Comments