Latest NewsKeralaNews

‘ഈ സ്‌നേഹത്തിന്റെ കഥ എല്ലാവരും അറിയണം; മാതൃകയാക്കണമെന്ന് നന്ദു മഹാദേവയുടെ കുറിപ്പ്

പന്ത്രണ്ട് കീമോയ്‌ക്കൊടുവില്‍ കാന്‍സറിനെ ആട്ടിപ്പായിച്ച ഭാഗ്യജോഡികളുടെ കഥ പറയുകയാണ് കാന്‍സര്‍ പോരാളിയായ നന്ദു മഹാദേവ. കാന്‍സര്‍ അതിജീവിച്ചവരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ അതിജീവനത്തിലാണ് ഇക്കാര്യം നന്ദു പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവരുടെ മുഖം കണ്ടാൽ ഇവരിൽ ആർക്കാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ?

ഇല്ല അല്ലേ !

അതാണ് അവരുടെ വിജയവും..

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ശരീരത്തിൽ നിന്ന് ആട്ടിപ്പായിച്ച് സുന്ദരമായ സ്നേഹപൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ വന്ന ചങ്കുകൾക്ക് ആശംസകൾ…

കീമോയെക്കാളും വലിയ മരുന്നാണ് സ്നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു…

ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം..
മാതൃകയാക്കണം..

ഇവരുടെ കഥ വായിച്ചവർ ഈ സ്നേഹപൂർണ്ണമായ അതിജീവനത്തിന്റെ കഥ മറ്റുള്ളവരുമായി പങ്ക് വയ്ക്കൂ..

ബാദുഷയുടെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നിൽ കാഞ്ചനമാലയും മൊയ്തീനും പോലും ചിലപ്പോൾ തോറ്റ് പോയേക്കാം…

ഈ ഫോട്ടോ കാണുമ്പോൾ സല്യൂട്ട് ചെയ്യാൻ തോന്നുന്നു…
അതിജീവനത്തിന്റെ ഇണക്കുരുവികൾ

https://www.facebook.com/groups/2453852744829499/permalink/2470381113176662/?__xts__%5B0%5D=68.ARDWarDHt5mu9JEsWkh2x__E4jG5lg4Aj3Dz2dPBFF0wz1aNAT4iYIQFV1q39kMop3qI6S9zACXmDuABsR8xpL-KQE-4a916cgRarGLnR-pMy0TosRXi067PfoGIs2JfVxW6Y7LV5968NAFjdM3E4qmPL-bjAXk8IH53o30jmwHK5p5Bf7Rh562aaQhYg2uZ09o3Gyufqn7fdCUlZFTKcZAr9StoXjO_g9TYDfAGZuHofbvS6zBX6geLZFp1-nAUa93jDC8bm0rcTe4f68O_R36i7esWmLPZPVyZqGOBym5i4z5KeLrEbfDnwIFTOalbBmtvLEc&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button