കാലിഫോര്‍ണിയ : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വീണ്ടും ഉയരങ്ങളിലേയ്ക്ക് . ഇത്തവണ സുന്ദര്‍ പിച്ചൈയെ തേടി എത്തിയത് ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബെറ്റ്.
ടെക്നോളജി വമ്പന്‍ ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബെറ്റ് സി.ഇ.ഒയായി ഇന്ത്യന്‍ വംശജന് സുന്ദര്‍ പിച്ചൈ(47)യെ നിയമിച്ചു. ഗൂഗിള്‍ സ്ഥാപകന്‍ സെര്‍ജി ബ്രെന്നിന് പകരക്കാരനായാണു നിയമനം. നിലവില്‍ ഗൂഗിള്‍ സി.ഇ.ഒയാണ് പിച്ചൈ. ഗൂഗിള്‍ ഒഴികെയുള്ള സഹോദര സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ആല്‍ഫബെറ്റ് 2015 ലാണ് സ്ഥാപിതമായത്.
Read Also : ഇത് ലാളിത്യത്തിന്റെ പരിവേഷം; കോടികളുടെ സമ്പാദ്യമുള്ള പിച്ചൈ, ശ്രദ്ധേയമായി ആ ചിത്രം
വെമോ (സ്വയം ഓടുന്ന കാറുകള്‍), വെര്‍ലി (െലെഫ് സയന്‍സ്), കാലിയോ (ബയോടെക്), െസെഡ്വാക്ക് ലാബ്സ്(അര്‍ബന്‍ ഇന്നവേഷന്‍), ലൂണ്‍ (ബലൂണ്‍ വഴി ഗ്രാമമേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം) എന്നിവയാണ് ആല്‍ഫബെറ്റിനു കീഴിലുള്ള കമ്ബനികള്‍. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രെന്നും ആല്‍ഫബെറ്റ് ഓഹരി ഉടമകളായും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായും തുടര്‍ന്നും സേവനമനുഷ്ടിക്കുമെന്നു കമ്ബനി വൃത്തങ്ങള്‍ വ്യക്തമാക്കി. ആല്‍ഫബെറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പിച്ചൈ തുടരുമെന്നും നിക്ഷേപമടക്കമുള്ള ഭാവികാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ഇനി തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും അധികൃതര്‍ അറിയിച്ചു.
തമിഴ്നാട്ടിലെ മധുെരെ സ്വദേശിയായ പിച്ചൈയുടെ ജനനം 1972 ജൂണ്‍ 10 നായിരുന്നു. ഖരഗ്പുര്‍ ഐ.ഐ.ടിയില്ന്നു മെറ്റലര്‍ജിയില്‍ എന്‍ജിനീയറിങ് കരസ്ഥമാക്കി. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് എം.എസും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടന്‍ സ്കൂളില്‍നിന്ന് എം.ബി.എയും നേടി. 2015 ല്‍ ലാറി പേജിന് പകരം ഗൂഗിള്‍ സി.ഇ.ഒ ആയി നിയമിതനായി.
Post Your Comments