ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുക. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി ആൽഫബെറ്റിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. റാങ്കിംഗ്, പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തിയതിന് ശേഷമാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുക.
പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റത്തിലെ റേറ്റിംഗ് ഓപ്ഷൻ മുഖാന്തരം മേധാവികൾക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതേസമയം, പിരിച്ചുവിടൽ നടപടികളുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രസ്താവനകൾ കമ്പനി നടത്തിയിട്ടില്ല. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുൻപ് സുന്ദർ പിച്ചൈ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.
Also Read: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ടെക് ലോകത്തെ മുൻനിര കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങിയ കമ്പനികളാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയത്. ട്വിറ്ററിൽ നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും, മറ്റ് ജീവനക്കാർ രാജിയും സമർപ്പിച്ചിട്ടുണ്ട്.
Post Your Comments