Latest NewsNewsTechnology

ചെലവ് ചുരുക്കാൻ പുതിയ മാർഗ്ഗം, ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഗൂഗിൾ

ജോലികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജീവനക്കാരെ ഇ-മെയിൽ മുഖാന്തരമാണ് സുന്ദർ പിച്ചൈ അറിയിച്ചത്

ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം ചെലവ് ചുരുക്കാൻ പുതിയ മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഏകദേശം 12,000- ലധികം ജോലികൾ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. വിവിധ തസ്തികകൾ വെട്ടിച്ചുരുക്കുന്നതിനാൽ കമ്പനിയുടെ ആഗോള തലത്തിലുള്ള പ്രവർത്തനത്തെ തന്നെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ജോലികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജീവനക്കാരെ ഇ-മെയിൽ മുഖാന്തരമാണ് സുന്ദർ പിച്ചൈ അറിയിച്ചത്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതിനാൽ, മുൻഗണന വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം. ചെലവ് ചുരുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിക്ഷേപകരുടെ സമ്മർദ്ദവും ഗൂഗിൾ നേരിടുന്നുണ്ട്.

Also Read: സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​രന് ദാരുണാന്ത്യം

നടപ്പു സാമ്പത്തിക വർഷം നാലാം പാദത്തിലാണ് ജോലികളുടെ എണ്ണം പകുതിയിലധികം കുറയ്ക്കാൻ സാധ്യത. ഇത് സംബന്ധിച്ച് സൂചനകൾ മാസങ്ങൾക്ക് മുൻപ് തന്നെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പൊറാത്ത് അറിയിച്ചിരുന്നു. ടെക് കമ്പനികളെ സംബന്ധിച്ചിടത്തോളം 2022 കൂട്ടപിരിച്ചുവിടലിന്റെ വർഷമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button