Latest NewsNewsTechnology

ജീവനക്കാർക്ക് വീണ്ടും ആശങ്ക! കൂട്ടപിരിച്ചുവിടലിനൊരുങ്ങി ആൽഫബെറ്റ്, കാരണം ഇത്

മാസങ്ങൾക്കകം കമ്പനിയിലെ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കുന്നതാണ്

ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യത. ഇത് സംബന്ധിച്ച സൂചനകൾ ആൽഫബെറ്റ് നൽകിയിട്ടുണ്ട്. ആൽഫബെറ്റിന്റെ ഗ്ലോബൽ റിക്രൂട്ട്മെന്റ് ടീമിലാണ് ഇത്തവണ പിരിച്ചുവിടൽ നടക്കാൻ സാധ്യത. നിലവിൽ, പുതിയ നിയമനങ്ങളുടെ എണ്ണം കമ്പനി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളും സ്വീകരിക്കുന്നത്.

ജീവനക്കാരിൽ നിന്ന് ഒരു വിഭാഗത്തെ മാത്രമായി ഒഴിവാക്കുന്നത് കമ്പനിയിലെ വ്യാപകമായ കൂട്ടപിരിച്ചുവിടലിന്റെ ഭാഗമല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങൾക്കകം കമ്പനിയിലെ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കുന്നതാണ്. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതോടെ, ഈ പാദ വർഷത്തിൽ വലിയ തോതിൽ ജീവനക്കാരെ ഒഴിവാക്കുന്ന ആദ്യ ടെക് ഭീമനായി മാറിയിരിക്കുകയാണ് ആൽഫബെറ്റ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ ഈ വർഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Also Read: കാപ്പ ചുമത്തി അറസ്റ്റ്: കുടുംബത്തോടൊപ്പം പോലീസ് സ്‌റ്റേഷനിൽ വെച്ച് ഭക്ഷണം കഴിച്ച് ആകാശ് തില്ലങ്കേരി ജയിലിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button