കുവൈറ്റ് സിറ്റി : കത്തിക്കരിഞ്ഞ നിലയിൽ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. 3 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ മിനാ അബ്ദുല്ലയിൽ കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാനാകാത്ത വിധമാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു ലഭിച്ച പഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കളിൽനിന്നായിരുന്നു ആളെ തിരിച്ചറിഞ്ഞത്.
Also read : ബസും ട്രക്കും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് ദാരുണാന്ത്യം
നവംബർ 25 മുതൽ മോഹനെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. ഡിഎൻഎ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകും. ഭാര്യ : പ്രീത, മകൾ: സെഞ്ചൽ. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ കേന്ദ്ര സഹമന്ത്രി വി.മുരളീധരനു നാട്ടിൽ പരാതി നൽകി.
Post Your Comments