കൊച്ചി•വൈദ്യുത ഉപയോഗം കുറക്കുന്ന രീതിയിലുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുള്ള ആഗോള മല്‍സരത്തിന്റെ ഫൈനലില്‍ ഗോദ്‌റെജ് അപ്ലയന്‍സസ് അടക്കമുള്ള എട്ടു സ്ഥാപനങ്ങള്‍ എത്തി. ഉയര്‍ന്ന കാര്യക്ഷമതയും മികച്ച കംപ്രഷന്‍ സംവിധാനവും അത്യാധുനീക കൂളിങ് രീതിയും സോളാര്‍ പിവിയും സംയോജിപ്പിച്ചുള്ള രീതിയാണ് ഗോദ്‌റെജ് ഇവിടെ അവതരിപ്പിച്ചത്.
ഇതുവഴി ‘ഭാവിയില്‍ വൈദ്യുത ഉപയോഗം 80 ശതമാനത്തോളം കുറക്കാനാവും. 139 അപേക്ഷകരില്‍ നിന്നാണ് ഗോദ്‌റെജ് അടക്കമുള്ള എട്ടു പേര്‍ ഫൈനലില്‍ എത്തിയതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമല്‍ നന്ദി പറഞ്ഞു.
Post Your Comments