Latest NewsNewsIndia

ബന്ധു മരിച്ച വിവരം അറിയിച്ചില്ല; കല്ലുകൊണ്ടുള്ള പരസ്പര ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പുൽപള്ളി: ബന്ധുവിന്റെ മരണ വിവരം അറിയിക്കാത്തതിനാൽ യുവാക്കൾ തമ്മിൽ കല്ലുകൊണ്ട് പരസ്പരം ആക്രമണം ഉണ്ടായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബന്ധുവും അയൽവാസിയുമായ ഗോപി(37) മദ്യലഹരിയിൽ വിജയന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതു കണ്ടെന്ന് കോളനിക്കാർ മൊഴി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

വിജയൻ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുവെന്ന പരാതിയുമായി ഗോപി ആദ്യമേ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. 27നു വൈകിട്ടാണ് വിജയനും ഗോപിയും തമ്മിൽ സംഘർഷമുണ്ടായത്. എന്നാൽ കോളനിയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ്, വിജയനെ ഗോപി ആക്രമിക്കുന്നതു കണ്ടെന്ന മൊഴി ലഭിച്ചത്. ഇരുവരും കല്ലെടുത്ത് പരസ്പരം തലയ്ക്കടിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന വിജയൻ അവിടെ വീണുകിടന്നു.

ALSO READ: സ്‌കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; വിദ്യാർഥികൾ ആശുപത്രിയിൽ , നാലുപേർക്ക് ഗുരുതരം

കേണിച്ചിറ എസ്ഐ സി.ഷിജുവും സംഘവും അറസ്റ്റ് ചെയ്ത ഗോപിയെ കോടതി റിമാൻഡ് ചെയ്തു. വിജയന്റെ തലയിലെ പരുക്ക് വീഴ്ച മൂലവും സംഭവിക്കാമെന്നായിരുന്നു പോസറ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button