
കൊച്ചി: കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കാർ ഡ്രൈവർ കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ ആണ് മരിച്ചത്.
Read Also : നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു
കാറിലുണ്ടായിരുന്ന ബന്ധുവായ ഫാദർ ബോബിൻ വർഗീസിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്ന് കാലടിക്ക് പോവുകയായിരുന്ന കാറാണ് കൂത്താട്ടുകുളം ടൗണിൽ ടാക്സി സ്റ്റാൻഡിനു സമീപം അപകടത്തിൽപ്പെട്ടത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments