കോഴിക്കോട്: കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാവാട് സ്വദേശിനി മറിയയാണ് മരിച്ചത്. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. വാവാട് സ്വദേശിനികളായ സുഹറാബി, ഫിദ, സുഹറ എന്നിവർക്കാണ് പരിക്കേറ്റത്.
വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വാവാട് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Also : വോൾവോ സി40 റീചാർജ് വാങ്ങാൻ ഇനി ചെലവേറും, നിരക്കുകൾ ഉയർത്തി കമ്പനി
മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments