
ദുബായ്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പാകിസ്ഥാൻ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആശുപത്രിയില്‍. ദുബായിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 മുതല്‍ ദുബായിലാണ് മുഷറഫ് താമസിക്കുന്നത്. ചികിത്സയ്ക്കുവേണ്ടിയാണ് മുഷറഫ് ദുബായിലെത്തിയത്. ഭരണഘടന അട്ടിമറിച്ച് 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു മുഷാറഫിനെതിരേ രാജ്യദ്രോഹക്കേസ് എടുത്തിരുന്നു.
Post Your Comments