
ഇസ്‌ലാമാബാദ് : പാകിസ്ഥാനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇനി ശക്തനായ നേതാവിന്റെ ആവശ്യം. എല്ലാവര്‍ക്കും സ്വീകാര്യനായ പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നു. ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാപകനായ മുഷറഫ് ആരോഗ്യ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെയായി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
അധികാരത്തിലിരുന്നപ്പോള്‍ 2007ല്‍ ഭരണഘടന സസ്‌പെന്‍ഡ് ചെയ്തതിന് 2014ല്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച മുഷറഫ് 2016 മാര്‍ച്ച് മുതല്‍ ദുബായിലാണ് താമസം. ഇന്ന് ഇസ്‌ലാമാബാദില്‍ പാര്‍ട്ടി സ്ഥാപകദിനാഘോഷ റാലിയെ 76കാരനായ മുഷറഫ് വിഡിയോയിലൂടെ അഭിസംബോധന ചെയ്യും.
Post Your Comments