News

പര്‍വേസ് മുഷറഫിന്റെ ജീവന്‍ അപഹരിച്ചത് അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗം, ഈ രോഗത്തെ കുറിച്ച് അറിയാം

ദുബായ് : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് മരണത്തിന് കീഴടങ്ങിയത് അപൂര്‍വ രോഗബാധയെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ‘അമിലോയിഡോസിസ്’ എന്ന അപൂര്‍വ രോഗവുമായി നീണ്ട പോരാട്ടത്തെത്തുടര്‍ന്ന് മുഷറഫ് നിരവധി മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഷറഫിന്റെ കുടുംബമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അസുഖത്തെക്കുറിച്ച് വിവരം പങ്കുവച്ചത്.

Read Also: പാകിസ്ഥാനിൽ വീണ്ടും സ്‌ഫോടനം: നിരവധി പേർക്ക് പരിക്ക്

എന്താണ് അമിലോയിഡോസിസ്?

പര്‍വേസ് മുഷറഫിന്റെ ജീവന്‍ അപഹരിച്ച അമിലോയിഡോസിസ് എന്ന രോഗം അവയവങ്ങളില്‍ അമിലോയിഡ് എന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. ഇതേതുടര്‍ന്ന് രോഗം ബാധിച്ച അവയവം പ്രവര്‍ത്തന രഹിതമായി തീരുന്നു. ഇത് മറ്റവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കും. നമ്മുടെ ഉദരഭാഗത്ത് കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് അമിലോയിഡ്. അസ്ഥിമജ്ജയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങളില്‍ വലിയ അളവില്‍ നിക്ഷേപിക്കുമ്പോഴാണ് പ്രശ്‌നമാവുന്നത്. സാധാരണയായി അമിലോയിഡോസിസ് ബാധിക്കുന്നത് ഹൃദയം, വൃക്കകള്‍, കരള്‍, പ്ലീഹ, നാഡീവ്യൂഹം തുടങ്ങിയവയെയാണ്.

ശരീരത്തിലെ ചില ഭാഗങ്ങളില്‍ നീര്‍വീക്കം, മരവിപ്പ്, ശ്വാസതടസം, അവയവങ്ങളില്‍ വേദന എന്നിവയാണ് ഈ അപൂര്‍വ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. സ്റ്റെസെല്‍ റീപ്ലാന്റടക്കമുള്ള വിവിധ തരത്തിലുള്ള ചികിത്സരീതികള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button