Latest NewsNewsInternational

പർവേസ് മുഷറഫ് അന്തരിച്ചെന്ന് വാർത്ത: വിശദീകരണവുമായി കുടുംബം രംഗത്ത്

അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്.

ഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചതായി പാക് മാധ്യമങ്ങളിൽ വാർത്ത. എന്നാൽ, ഇദ്ദേഹം മരിച്ചിട്ടില്ലെന്ന  വിശദീകരണവുമായി കുടുംബം രംഗത്തെത്തിയതോടെ വാർത്ത പിൻവലിച്ചിരിക്കുകയാണ് മാധ്യമങ്ങൾ.

രോഗബാധിതനായ പർവേസ് മുഷറഫ് വീട്ടിലുണ്ടെന്ന് പാക് മാധ്യമപ്രവർത്തകനായ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബവും ആരോഗ്യ സ്ഥിതി വിശദീകരിച്ച് എത്തിയത്.

read also: രാവിലെ ഉണർന്നെണീറ്റ് നോക്കിയപ്പോൾ കണ്ടത് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ: പൊലീസെത്തി അഴിച്ചു മാറ്റി

‘അദ്ദേഹം (പർവേസ് മുഷറഫ്) വെന്റിലേറ്ററിലല്ല. അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്. അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനാൽ പൂർണ സൗഖ്യം അസാധ്യമായ തീർത്തും ദുഷ്കരമായ ഘട്ടമാണിത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കാൻ പ്രാർഥിക്കുമല്ലോ’ – എന്നായിരുന്നു കുടുംബം ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button