Latest NewsIndia

ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരികെ നല്‍കാൻ , സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുന്നത് തടയാനെന്നും വെളിപ്പെടുത്തൽ

ബെംഗളൂരു: മഹാരാഷ്ട്രയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് വെളിപ്പെടുത്തലുമായി ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇല്ലെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്‌നവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത് കുമാര്‍ പറഞ്ഞു.

രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നവിസ് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്‌നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുമ്ബോഴാണ് തിരക്കിട്ട് ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കോസ്‌റ്റ്‌ ഗാര്‍ഡ്‌ അക്കാദമി സ്‌ഥാപിക്കാന്‍ കണ്ടെത്തിയ സ്‌ഥലം അതീവ പരിസ്‌ഥിതി ലോല പ്രദേശം, പരിസ്‌ഥിതി അനുമതി ലഭിച്ചില്ല; പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ രാജിവെക്കുകയും ചെയ്തു. അതിനു ശേഷമാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയെ ദേവേന്ദ്ര ഫഡ്‌നവിസ് നിഷേധിച്ചു. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്‌നവിസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button