ന്യൂഡല്‍ഹി: കണ്ണൂര്‍ അഴീക്കലില്‍ കോസ്‌റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവച്ചതായി പ്രതിരോധ മന്ത്രാലയം. ഇന്നലെ രാജ്യസഭയില്‍ എളമരം കരീമിനെയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. പദ്ധതിക്ക് പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്നും അക്കാദമി സ്‌ഥാപിക്കാന്‍ കണ്ടെത്തിയ സ്‌ഥലം അതീവ പരിസ്‌ഥിതി ലോല പ്രദേശമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്‌ഥലം അക്കാദമി സ്‌ഥാപിക്കുന്നതിനുവേണ്ടി കൈമാറുകയും 2011-ല്‍ അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്‌തിരുന്നു. 2009ലാണു കോസ്‌റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ അവ ഉള്‍പ്പെടാത്ത സ്‌ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിനു വനംപരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ പരിസ്‌ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.അക്കാദമി മംഗലാപുരത്തിനടുത്തെ വൈക്കംപാടി എന്ന സ്‌ഥലത്തേക്ക് മാറ്റാന്‍ നേരത്തെ നീക്കം നടന്നിരുന്നു.
Post Your Comments