Latest NewsNewsTechnology

ഫെയ്‌സ് ബുക്ക് ഫോട്ടോസ് ഇനി ഗൂഗിളിലും : പുതിയ ഫീച്ചർ ഉടനെത്തും

പുതിയ ഫീച്ചറുമായി ഫെയ്‌സ് ബുക്ക്. ഫെയ്‌സ് ബുക്ക് ഫോട്ടോസ് ഇനി ഗൂഗിളിലും കാണുവാന്‍ സാധിക്കുന്ന സംവിധാനം അടുത്ത വര്‍ഷം മുതല്‍ ആഗോളതലത്തില്‍ ലഭ്യമാകും. ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്കും ആഡ് ചെയ്യാന്‍ കഴിയുന്ന പുതിയ ടൂള്‍ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അയര്‍ലൻഡിലാണ്‌ നടപ്പാക്കുക.

Also read : പേഴ്‌സണൽ ലോൺ രംഗത്തേക്ക് ചുവട് വെച്ച് ഷവോമി : ഇന്ത്യയിൽ ഉടനെത്തും

ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര ടെക് സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഈ സംവിധാനവുമായി ഫേസ്ബുക് രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷിത ഡേറ്റ കൈമാറ്റത്തിനായി ഒരു ഓപ്പണ്‍ സോഴ്സ്, സര്‍വീസ് ടു സര്‍വീസ് ഡാറ്റ പോര്‍ട്ടബിലിറ്റി പ്ലാറ്റ്‌ഫോം ആയി ഫെയ്‌സ് ബുക്കിനെ മാറ്റുകയാണ് ലക്ഷ്യം. ഈ സേവനങ്ങള്‍ വാട്‌സ് ആപ്പിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും വ്യാപിപ്പിക്കാനും ഫെയ്‌സ് ബുക്ക് പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button