Latest NewsNewsTechnology

പേഴ്‌സണൽ ലോൺ രംഗത്തേക്ക് ചുവട് വെച്ച് ഷവോമി : ഇന്ത്യയിൽ ഉടനെത്തും

ഇന്ത്യയിൽ പേഴ്‌സണൽ ലോൺ രംഗത്തേക്ക് ചുവട് ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി. 18 വയസ് കഴിഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന എംഐ ക്രഡിറ്റ് എന്ന്  ആപ് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍ബില്‍റ്റായും, പ്ലേ സ്റ്റോറിലും ലഭ്യമാണ്. ബെംഗളൂരു ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ട്അപ് ക്രൈസി ബീയുമായി ചേര്‍ന്നാണ് ഈ സേവനം ഷവോമി ലഭ്യമാക്കുന്നത്.

Also read : വിക്രം ലാന്ററിനെ കണ്ടെത്താൻ സഹായകമായത് ഇന്ത്യയിലെ യുവ കംപ്യൂട്ടര്‍ വിദഗ്ധന്റെ സംശയമെന്ന് നാസ

എംഐ അക്കൗണ്ട് വഴി ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം അഡ്രസ് പ്രൂഫും, ബാങ്ക് വിവരങ്ങളും നല്‍കണം. അപേക്ഷ സമർപ്പിച്ചു കഴിയുമ്പോൾ ക്രഡിറ്റ് വിവരങ്ങള്‍ ചെക്ക് ചെയ്ത് പണം ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതായിരിക്കും. 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ് ഈ ലോണിന്റെ തിരച്ചടവ് കാലാവധി.1.35 ശതമാനമാണ് മാസം നല്‍കേണ്ട പലിശ. നിലവിൽ എംഐ യൂസേര്‍സിനാണ്എംഐ ക്രഡിറ്റ് സേവനം ലഭ്യമാകുന്നതെങ്കിൽ ഇനി അത് എല്ലാതരം ഉപയോക്താക്കള്‍ക്കും ലഭിക്കും. അതോടൊപ്പം തന്നെ മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പ് ഇപ്പോള്‍ കമ്പനി രാജ്യത്ത് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button