
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയിലെ ഒരു ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി എടിഎം വഴി പണം പിന്‍വലിച്ച് ആണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് സംഭവം.
സംസ്ഥാനത്ത് എടിഎം തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം രാവിലെ തൃശ്ശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം നടന്നിരുന്നു. ഇന്നലെ രാവിലെ പുലര്‍ച്ചെ 2.35ഓടെയായിരുന്നു എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച് മോഷണത്തിന് ശ്രമം നടന്നത്. നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എന്നാല്‍ കാര്‍ തകരാറിലായതോടെയാണ് ഇവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടെങ്കിലും ഇവരെ രാത്രിയില്‍ പിടികൂടിയിരുന്നു.
Post Your Comments