ഹുബ്ബള്ളി: കർണാടക ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഹുബ്ബള്ളി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയക്ക് പ്രസക്തി ഏറെയാണ്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത് ദൂ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി. 15 സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് എട്ടെണ്ണത്തിലെങ്കിലും വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴും. സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയും ബിജെപി അധികാരത്തിലേറുകയും ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും തകര്‍ന്നിരുന്നു.
ALSO READ: മംഗളൂരു കോര്‍പ്പറേഷനില്‍ കോൺഗ്രസിന് തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് ഫലം : ബിജെപി ഭരണം പിടിച്ചെടുത്തു
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള സാഹചര്യം ബിജെപിക്ക് പ്രതികൂലമാണെങ്കില്‍ വീണ്ടും സഖ്യം ചേരാന്‍ ഇരുപാര്‍ട്ടികളും താത്പര്യപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും കൂടിക്കാഴ്ച. ഡിസംബര്‍ ഒമ്പതിനാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നത്.
Post Your Comments