Latest NewsNewsIndia

എക്സൽ ഗ്ലാസ് – സി.പിഎമ്മും ധനമന്ത്രിയും കണ്ണടയ്ക്കുന്നു – ബി.ജെ.പി

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് അധികാരത്തിൽ വന്നാൽ എക്സൽ ഗ്ലാസ് ഫാക്‌ടറി ഏറ്റെടുക്കുമെന്നും തൊഴിലാളികളുടെ ആനുകുല്യം വിതരണം ചെയ്യുമെന്നും ജനത്തിനു കൊടുത്ത വാഗ്‌ദാനത്തിനു മുന്നിൽ ധനമന്ത്രിയും സി.പിഎമ്മും ഇപ്പോൾ കണ്ണടയ്ക്കുകയാണെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.

താൻ ആലപ്പുഴയെ പ്രതിനിധീകരിക്കുമ്പോൾ തന്നെയാണ് നൂറുകണക്കിന് ആളുകൾക്ക് ആശ്രയമായ ഈ വ്യവസായ സ്ഥാപനം അടച്ചു പൂട്ടിയത് എന്ന കാര്യവും അദ്ദേഹം വിസ്മരിക്കുന്നു. ഈ സ്ഥാപനം ഇപ്പോൾ വിൽപ്പനയ്ക്ക് ഒരുങ്ങിയിട്ടും മന്ത്രിക്കും സർക്കാരിനും അനക്കമില്ല. സ്വന്തം മണ്ഡലത്തിലെ ഒരു വ്യവസായ സ്ഥാപനം പോലും സംരക്ഷിക്കാൻ സാധിക്കാത്ത ധനമന്ത്രി കേരളത്തിലെ വ്യവസായങ്ങൾ എങ്ങനെയാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തമാക്കണം

കയർ ഉൽപ്പാദനം വർദ്ധിച്ചു എന്ന് വീമ്പിളക്കുന്ന മന്ത്രിക്ക് അത് പൊതുജന സമക്ഷം വിശദീകരിക്കാനുള്ള ബാധ്യതയുണ്ട്. നൂറുകണക്കിന് കയർ തറികൾ സ്വന്തം മണ്ഡലത്തിൽ അടക്കം പൂട്ടി പോയപ്പോൾ എത്ര എണ്ണമാണ് പുതുതായി വന്നതെന്ന് ധനമന്ത്രി വ്യക്തമാക്കണം. കയർ വ്യവസായത്തെ പ്രോത്സാഹിപ്പിക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ കയർ കോർപ്പറേഷനിൽ യോഗ്യത ഇല്ലാത്തവർക്ക് നൽകിയ അനധികൃത ഉദ്യോഗകയറ്റവും നിയമനവും മൂലം അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയവർ പഴയ വട്ടിപലിശക്കാരനെ കിഫ്ബിയുടെ രൂപത്തിൽ അവതരിപ്പിച്ച് ഇരുട്ടുകൊണ്ട് ഓട്ട അടച്ചു കേരള ജനതയെ വഞ്ചിക്കുകയാണെന്ന് ജി. വിനോദ് കുമാർ പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, മറ്റു ഭാരവാഹികളായ എൻ.ഡി. കൈലാസ്, പി. കണ്ണൻ, മുരളീധരൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button