
വാഷിങ്ടന്‍ : യുഎസില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി വെടിവയ്പ് പരമ്പര . യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഒര്‍ലിയന്‍സ് നഗരത്തിലാണ് അജ്ഞാതന്‍ വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. യുഎസിലെ ‘താങ്ക്‌സ് ഗിവിങ്’ ആഘോഷങ്ങളോട് അനുബന്ധിച്ച് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്.
Read Also : അമേരിക്കയില്‍ വെടിവയ്പ്പ് : എട്ട് മരണം
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാണ് ന്യൂ ഒര്‍ലിയന്‍സ്. തിരക്കുള്ള സമയമായതിനാല്‍ വെടിയുതിര്‍ത്ത ആളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂ ഒര്‍ലിയന്‍സ് പൊലീസ് മേധാവി അറിയിച്ചു.
Post Your Comments