ന്യൂഡല്‍ഹി: ഫ്ളാറ്റില്‍ തനിച്ച് താമസിച്ചിരുന്ന മധ്യവയസ്‌കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ക്രൂരമായ ബലാത്സംഗത്തിനു ശേഷമാണ് കൊലനടത്തിയത്. സംഭവവുമായ ബന്ധപ്പെട്ട 24കാരന്‍ അറസ്റ്റിലായി. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗിലാണ് അരുംകൊല നടന്നത്. അയല്‍വാസിയും കച്ചവടക്കാരനുമായ ധര്‍മ്മരാജിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്
ഡല്‍ഹിയില്‍ റോഡരികില്‍ ചെറിയ ചായക്കട നടത്തുകയായിരുന്നു മദ്ധ്യവയസ്‌ക. ഇന്നലെ രാവിലെ 9 കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസിയായ യുവതി ഫ്‌ലാറ്റിലെത്തിയപ്പോഴാണ് മുറിയില്‍ അബോധാവസ്ഥയില്‍ അവരെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സി.സി ടിവി പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്. ധര്‍മരാജന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മദ്ധ്യവയസ്‌കയുടെ കടയ്ക്ക് സമീപം കച്ചവടം ചെയ്തിരുന്ന ധര്‍മ്മരാജ്, ഇവരോട് പണം ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പീഡനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
Post Your Comments