മൂന്നാര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച മലയാളിയായ കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി മലേഷ്യന്‍ യുവതി. ക്വാലലംപൂര് ഇസ്താബാഗ് സ്വദേശിനി വിഘ്നേശ്വരിയാണ് തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ. അശോക് കുമാറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.അഞ്ച് ലക്ഷം രൂപയക്ക് ഒമ്പതംഗ സംഘത്തിനാണ് വിഘ്നേശ്വരി ഫേസ്ബുക്കിലൂടെ ക്വട്ടേഷന്‍ നല്‍കിയത്. ബംഗളൂരുവിലെ ഐടി എഞ്ചിനീയര്‍ ആയ അശോകിനെ ഫേസ്ബുക്ക് വഴിയാണ് വിഘ്നേശ്വരി പരിജയപ്പെട്ടത്.
തുടര്‍ന്ന് പരിചയം പ്രണയമായി. ഇരുവരും തമ്മില്‍ പണമിടപാടുകളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം യുവതി തന്നെ വിവാഹം കഴിക്കാന്‍ അശോകിനോട് ആവശ്യപ്പെടുകയായി രുന്നു. എന്നാല്‍ അശോക് അഭ്യര്‍ത്ഥന നിരസിച്ചു.കഴിഞ്ഞ ആഴ്ച യുവതി തേനിയില്‍ വരുകയും അശോകിനോട് തന്നെ വിവാഹം ചെയ്യണമെന്ന് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അശോക് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി മലേഷ്യയിലേക്ക് തിരിച്ചു പോയി. അതിന് ശേഷമാണ് അശോകിനെ കൊല്ലാന്‍ വിഘ്നേശ്വരി ക്വട്ടേഷന്‍ കൊടുത്തത്.
ഹൈദരാബാദ് ബലാത്സംഗം: പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം
യുവതിയുടെ നിർദ്ദേശ പ്രകാരം ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ എത്തിയ സംഘത്തെ പോലീസ് പിടികൂടിയതിലൂടെയാണ് ക്വട്ടേഷന്‍ വിവരം പുറത്തു വന്നത്. ഫേസ്ബുക്കിലൂടെയാണ് യുവതി ക്വട്ടേഷന്‍ നല്‍കിയതെന്നും, അഡ്വാന്‍സ് ആയി യുവതി ഒരു ലക്ഷം രൂപ കൈമാറിയെന്നും പോലീസ് വ്യക്തമാക്കി. തമിഴ്നാട് സ്വദേശികളായ അന്പരശന്, മുനിയ സ്വാമി, തിരുമുരുകന്‍, അയ്യനാര്, ജോസഫ് പാണ്ഡ്യന് കുമാര്‍, ഭാസ്കരന്, യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്.
Post Your Comments