ThiruvananthapuramLatest NewsKeralaNattuvarthaNews

കളിസ്ഥലത്തുണ്ടായ തർക്കത്തിന്റെ പേരിൽ 15കാരൻ ലഹരിമാഫിയയ്ക്ക് ക്വട്ടേഷൻ നൽകി: ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്

തിരുവനന്തപുരം: കളിസ്ഥലത്തുണ്ടായ തർക്കത്തിന്റെ പേരിൽ പതിനഞ്ചുകാരൻ ലഹരിമാഫിയയ്ക്ക് ക്വട്ടേഷൻ നൽകിയതിനെ തുടർന്ന് യുവാക്കൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം മംഗലപുരം വെള്ളൂരിൽ കഴിഞ്ഞ ദിവസം രാത്രി 7 മണിയ്ക്കാണ് സംഭവം നടന്നത്. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറ കഴിഞ്ഞു മടങ്ങുന്നവർക്ക് നേരെ ലഹരിമാഫിയ നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. നിസാമുദ്ദീൻ, സജിൻ, സനീഷ്, നിഷാദ് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനടക്കം മൂന്നു പേർ അറസ്റ്റിലായി. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, ക്വട്ടേഷൻ നൽകിയ പതിനഞ്ചുകാരൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കളിസ്ഥലത്തുണ്ടായ തർക്കമാണ് പതിനഞ്ചുകാരൻ ലഹരി മാഫിയയ്ക്ക് ക്വൊട്ടേഷൻ കൊടുക്കാൻ കാരണമായതയെന്നും സംഭവത്തിന് ശേഷം മൂന്ന് പ്രതികളും ഒളിവിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button