Latest NewsNewsIndia

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ കൂട്ടുപിടിച്ചതിൽ തെറ്റില്ല, വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുവിനെ കൂടെക്കൂട്ടി; നിലപാട് വ്യക്തമാക്കി ആര്യാടൻ മുഹമ്മദ്

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ കൂട്ടുപിടിച്ചതിൽ തെറ്റില്ലെന്നും, വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുവിനെ കൂടെക്കൂട്ടിയെന്നേ ഉള്ളുവെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. മഹാരാഷ്ട്രയിൽ കോൺഗ്രസ് എടുത്ത നിലപാടാണ് ശരിയെന്നും ആര്യാടൻ കൂട്ടിച്ചേർത്തു. മലപ്പുറം എടവണ്ണയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വം ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്

മതേതരത്വത്തിൽ ഉറച്ചു നിന്നുള്ള നിലപാട് മാത്രമേ എടുക്കാവൂ എന്നും, കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും, സാമുദായികമായ ചേരിതിരിവ് ഉണ്ടാക്കാൻ പാടില്ല, തുടങ്ങിയ നിർദ്ദേശങ്ങൾ വെച്ചതിനു ശേഷമാണ് ശിവസേനയുമായി മഹാരാഷ്ട്ര ഭരണത്തിൽ പങ്കാളികളായതെന്നും ആര്യാടൻ മുഹമ്മദ് കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രു ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button