മുംബൈ: തുറസായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നവരുടെ റേഷൻ കാർഡ് റദ്ദാക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമപഞ്ചായത്ത്. ജരാണ്ടി ഗ്രാമപഞ്ചായത്താണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ പൊതുസ്ഥലത്ത് മലവിസർജ്ജനം നടത്തുന്നത് പുറത്തുകൊണ്ടുവരുന്നവർക്ക് നികുതി ഇളവ് നൽകുമെന്നും ചിത്രം മൊബൈലിലോ മറ്റോ ചിത്രീകരിച്ച് ഗ്രാമപഞ്ചായത്തിന് നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
ജരാണ്ടി ഗ്രാമപഞ്ചായത്തിലെ താമസക്കാരായ 5,000-ത്തിലധികം പേർക്ക് വീടുകളിൽ ടോയ്‌ലറ്റുകൾ ഉണ്ട്. എന്നിട്ടും ചിലർ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്രവിസർജ്ജനം നടത്തുന്നത്. ഇത് ഇല്ലാതാക്കാനാണ് പുതിയ നടപടികളെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചിലർ ഈ നടപടി തുടരുന്നതുകൊണ്ടാണ് റേഷൻ കാർഡ് റദ്ദാക്കാനുള്ള തീരുമാനമെന്നും അവർ വിശദീകരിക്കുന്നു.
Post Your Comments