ന്യൂഡൽഹി: ത്രിപുരയില്‍ സപിഎം ഭരണകാലത്ത് നല്‍കിയ 62,000 റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിലൂടെ പ്രതിമാസം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായത്. ഇരുപത് വര്ഷം ഇടത് സർക്കാർ ഭരിച്ച ത്രിപുരയിലെ ഞെട്ടിക്കുന്ന അഴിമതിയാണ് സംസ്ഥാനത്തെ പൊതു വിതരണ സംവിധാനത്തിൽ മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിന്റെ ഗവണ്മെന്റ് നടത്തിയത്. വ്യാജ റേഷൻ കാർഡുകൾ ഇഷ്ടക്കാർക്ക് പതിച്ച് നൽകിയാണ് സർക്കാർ ഇത് ചെയ്തത്.
എന്നാൽ ബിജെപി ഭരണത്തിലെത്തിയതോടെ റേഷന്‍ കടകളില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ മെഷീനും ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. സംവിധാനം ശാസ്ത്രീയമായതോടെയാണ് സിപിഎം നടത്തിയ അഴിമതികൾ ഓരോന്നായി പുറത്തുവന്നുതുടങ്ങിയത്.റേഷന്‍ കടകളില്‍ നിന്നും സൗജന്യമായും കുറഞ്ഞ വിലക്കും ലഭിക്കുന്ന സാധനങ്ങള്‍ മറിച്ചുവില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
സിപിഎം പാർട്ടി നേതാക്കൾക്കും അണികൾക്കും നൽകിയ 62,000 വ്യാജ കാർഡുകൾ ഇതുവരെ പിടിച്ചെടുക്കുകയും ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. അർഹരെ തള്ളി അനർഹരായ പാർട്ടി നേതാക്കൾക്കായിരുന്നു റേഷൻ അനുവദിച്ചിരുന്നത്.
Post Your Comments