തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ എസ്എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രകടനമായെത്തിയ കെ.എസ്.യു. പ്രവര്‍ത്തകരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നേരിട്ടതോടെയാണ് സംഘര്‍ഷത്തിന് വഴിയൊരിക്കിയത്. സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രവര്‍ത്തകരോടൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തകനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ALSO READ: എംജി സർവകലാശാലയിൽ പൊലീസിനെ ആക്രമിച്ച സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസ്
സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Post Your Comments