Latest NewsNewsIndia

ഒമാൻ ദേശീയ ആഘോഷത്തോടനുബന്ധിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാർക്ക് പൊതുമാപ്പ്

ന്യൂഡല്‍ഹി: ഒമാൻ ദേശീയ ആഘോഷത്തോടനുബന്ധിച്ച് വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ്. തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍,​ മലപ്പുറം സ്വദേശി കിനാത്തെരിപറമ്ബില്‍ രമേശന്‍,​ വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നീ മലയാളികൾക്കാണ് പൊതുമാപ്പ് ലഭിച്ചത്. രമേശനും പ്രേംനാഥിനും ഒരു വര്‍ഷം തടവും കൊലക്കേസില്‍ പ്രതിയായ ഷിജുവിന് 10 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. മറ്റുള്ളവർ കര്‍ണ്ണാടക,​ ആന്ധ്രപ്രദേശ്,​ തെലങ്കാന,​ രാജസ്ഥാന്‍,​ മഹാരാഷ്ട്ര,​ ഉത്തര്‍പ്രദേശ്,​ ഡല്‍ഹി സ്വദേശികളാണ്.
ഒമാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button