മലയാള സിനിമയില്‍ ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്ന വിവിധ വിഷയങ്ങളില്‍
സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ഉണര്‍വ്വ് കലാ -സാംസ്‌കാരിക സംഘടന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല. ലഹരിയുടെ ഉപയോഗം, സിനിമാ നിര്‍മ്മാണത്തിനുള്ള സാമ്പത്തിക ഉറവിടങ്ങള്‍, എന്നിവ അന്വേഷണത്തില്‍ ഉറപ്പായും ഉള്‍പ്പെടേണ്ടത് മലയാള സിനിമാ മേഖലയുടെ നിലനില്‍പ്പിന് ആവശ്യമാണ്. കലാമൂല്യമുള്ളതും, ജീവിത ഗന്ധിയുമായ നല്ല സിനിമകളുടെ നിര്‍മ്മാണവും , വിതരണവുമടക്കം പ്രതിസന്ധിയിലാകാന്‍ കാരണം വാണിജ്യ താത്പര്യങ്ങളില്‍ മാത്രം ഊന്നിയ നീക്കങ്ങളാണോ എന്നതിനപ്പുറം മറ്റ് താത്പര്യങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്രം വേണ്ടതു തന്നെ.എന്നാല്‍ സമൂഹത്തിന്റെ ചിന്തകളെ തെറ്റായി സ്വാധീനിക്കുന്ന വിഷയങ്ങളെ മഹത്വവത്കരിച്ച് അവതരിപ്പിക്കുന്നതിന് ‘ന്യൂ ജെന്‍ ‘ എന്ന വാക്ക് കടമെടുക്കുകയാണ്. പുതിയ തലമുറയില്‍പ്പെട്ടവരെല്ലാം, അഥവാ അവര്‍ക്കെല്ലാം ഒരേ മനോഭാവമാണ് എന്നത് മലയാള സിനിമയില്‍ കടന്നു കൂടിയ അര്‍ബന്‍ ജീവിതശൈലീ സിനിമാ വത്കരണത്തിനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. മലയാള യുവത്വം ലഹരിയും, പുകയും , നൈറ്റ് പാര്‍ട്ടികളും, ഡിസ്‌കോയും, ഇഷ്ടപ്പെടുന്നവര്‍ മാത്രമാണ് എന്ന ചിന്ത ആപത്താണ്. പുതിയ തലമുറയില്‍ നല്ല പ്രതിഭകളുണ്ട്. അത്തരക്കാരെ തിരിച്ചറിയണം.
ചെറിയ സിനിമകള്‍ വരട്ടെ, അവ വലിയ നേട്ടങ്ങള്‍ കൊണ്ടുത്തരട്ടെ. ചെറിയ സിനിമകള്‍ മനുഷ്യന്റെ നല്ല ജീവിതവും പറയട്ടെ, അവ നാളെയുടെ കാവലാളുകള്‍ക്ക് ശക്തി പകരട്ടെ. ഇന്നത്തെ പല സിനിമകളും , അവയുടെ കഥാസന്ദര്‍ഭങ്ങളിലും കാണുന്ന സാമ്യതയും നിഗൂഡമായ ഒരു ചരടിന്റെ ഭാഗമാണോയെന്ന് പരിശോധിക്കപ്പെടണം. കേരളത്തിലേക്ക് അടുത്ത കാലത്ത് ഒഴുകിയ സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ, മലയാള സിനിമാരംഗത്ത് ഉണ്ടായ ആശങ്കകളും, ഈ രംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധികളും കേന്ദ്ര ഏജന്‍സി പരിശോധിക്കണമെന്ന് ഗോപന്‍ ചെന്നിത്തല അറിയിച്ചു.
Post Your Comments