Latest NewsNewsIndia

ഉദ്ധവ് താക്കറെ സർക്കാർ: വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബിജെപി എംപിയുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തി

മുംബൈ: മഹരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സർക്കാർ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേടാനിരിക്കെ തൊട്ടുമുമ്പ് ബിജെപി എംപിയുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തി. ബിജെപി എംപിയായ പ്രാതാപ് റാവു ചിഖാലികറാണ് അജിത് പവാറിനെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടത്. നേരത്തെ ബിജെപി പാളയത്തിലേക്ക് ചേക്കേറി മണിക്കൂറുകള്‍ക്കകം തിരിച്ചെത്തിയ അജിത് പവാറിന്റെ നീക്കങ്ങള്‍ മുന്നണിയില്‍ വലിയ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. അതേസമയം, രാഷ്ട്രീയ മര്യാദയുടെ ഭാഗമായിട്ടുള്ള കൂടിക്കാഴ്ച മാത്രമാണെന്നും വിശ്വാസ വോട്ടെടുപ്പുമായി ഒന്നും ചര്‍ച്ച ചെയിതിട്ടില്ലെന്നും അജിത് പവാര്‍ പ്രതികരിച്ചു. ഞങ്ങള്‍ വ്യത്യസ്ത പാര്‍ട്ടിയിലുള്ളവരാണെങ്കിലും പരസ്പരം ബന്ധം പുലര്‍ത്തുന്നുണ്ട്. സജ്ഞയ് റാവുത്ത് പറഞ്ഞ പോലെ വിശ്വാസ വോട്ടെടുപ്പില്‍ സഭയില്‍ നമ്മള്‍ വിശ്വാസം നേടിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഉദ്ധവ് സർക്കാരിന്റെ വാഗ്ദാനങ്ങൾ, 80 ശതമാനം തൊഴില്‍ മറാത്തികള്‍ക്ക്‌ ; ഒരു രൂപ ക്ലിനിക്‌

അതേസമയം, മഹാവികാസ് അഘാടി നേതാക്കള്‍ വിധാന്‍ ഭവനില്‍ യോഗം ചേര്‍ന്നു. 9.30 ന് നടന്ന യോഗത്തില്‍ അജിത് പവാറും പങ്കെടുത്തിരുന്നു. എന്‍സിപിക്ക് അവകാശപ്പെട്ട ഉപമുഖ്യമന്ത്രി പദത്തിലേക്ക് അജിത് പവാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ എന്‍സിപി നേതാക്കള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button