മുംബൈ: മറാത്തികള്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണ പ്രഖ്യാപനവുമായി മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍. കൂടാതെ ഛത്രപതി ശിവജിയുടെ റായ്‌ഗഡ് കോട്ടയ്‌ക്ക് 20 കോടി രൂപ അനുവദിച്ച് ഉദ്ധവ് താക്കറെ. കോട്ടയുടെ പുനരുദ്ധാരണത്തിന് ആകെ 600 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്നു രണ്ടു വീതം മന്ത്രിമാരും ഉദ്ധവിനൊപ്പം അധികാരമേറ്റു.
ജോലികളില്‍ 80 ശതമാനം മറാത്തികള്‍ക്കായി സംവരണം ചെയ്യുമെന്നാണു കര്‍ഷക, ജനപ്രിയ പദ്ധതികള്‍ ഏറെയുള്ള പൊതുമിനിമം പരിപാടിയിലെ ശ്രദ്ധേയമായ വാഗ്‌ദാനം. നിലവിലുള്ള കമ്പനികളിലും പുതുതായി വരുന്നവയിലും സംവരണം നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിശദീകരിച്ചു.
പാവപ്പെട്ടവരുടെ ചികിത്സയ്‌ക്ക് ഒരു രൂപ ക്ലിനിക്കുകള്‍, 10 രൂപയ്‌ക്കു ഭക്ഷണം, കാര്‍ഷികവായ്‌പ എഴുതിത്തള്ളല്‍ തുടങ്ങിയവയാണു മറ്റു വാഗ്‌ദാനങ്ങള്‍.
ഉദ്ധവിന്റെ ആദ്യ തീരുമാനം: ഛത്രപതി ശിവജിയുടെ കോട്ടയ്‌ക്ക് 20 കോടി
സത്യപ്രതിജ്‌ഞ ചെയ്‌തയുടന്‍ ഉദ്ധവ് താക്കറെ വേദിയില്‍ ശിരസ് തൊട്ടു വണങ്ങി.
പിന്നീട് പത്‌നി രശ്‌മിക്കൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയത്.കേവലഭൂരിപക്ഷം നേടിയ ബി.ജെ.പി-ശിവസേന സഖ്യം പിരിഞ്ഞതിനു ശേഷം രൂപീകരിച്ച ത്രികക്ഷിമുന്നണിയെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കും.
Post Your Comments