കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി . വിവാദ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. മെയ് 23 ന് കൊച്ചി റിനൈസന്‍സ് ഹോട്ടലില്‍ ചേര്‍ന്ന കേരള ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പെടുന്ന
വിവാദ ഓഡിയോ പുറത്ത് വന്നത്.
Read Also: സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങള്‍ അറസ്റ്റില്‍
ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ഇടുക്കിയിലെ വാട്‌സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തില്‍ ഓരോരുത്തരും രണ്ടര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. സന്ദേശം വിവാദമായോതെട സര്‍ക്കാര്‍ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം നടന്ന ഹോട്ടലില്‍ അന്വേഷണ സംഘമെത്തിയത്.
Post Your Comments