KeralaLatest NewsNews

ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കും, അവിടെ രാഷ്ട്രീയം ഇല്ലാത്ത ഭരണ സംവിധാനം കൊണ്ടുവരണം ;- കുമ്മനം

ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തന്ത്രി, പന്തളം കൊട്ടാരം തുടങ്ങിയവര്‍ ആയിരിക്കണം ഭരണ സംവിധാനത്തില്‍ വരേണ്ടത്

പത്തനംതിട്ട: ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കുമെന്നും, അവിടെ രാഷ്ട്രീയം ഇല്ലാത്ത ഭരണ സംവിധാനം കൊണ്ടുവരണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തന്ത്രി, പന്തളം കൊട്ടാരം തുടങ്ങിയവര്‍ ആയിരിക്കണം ഭരണ സംവിധാനത്തില്‍ വരേണ്ടത്. സന്നിധാനത്തു ദര്‍ശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ 50,000ത്തില്‍ അധികം ഭക്തരെ ആണ് കള്ളക്കേസില്‍ കുടുക്കിയത്. ഈ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഭക്ത ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ശബരിമലയിൽ കാണിക്ക വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡല്‍ സംവിധാനം വേണമെന്ന് ആവശ്യം

ശബരിമലയിൽ സൗജന്യമായി ഭക്ഷണം നല്‍കാന്‍ തയ്യാറാകുന്ന സംഘടനകള്‍ക്ക് അതിനുള്ള അനുമതി നല്‍കണം. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button